ഓച്ചിറ: വലിയകുളങ്ങര ഗവ.എൽ.പി.എസ് അന്താരാഷ്ട്ര പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരിയ്ക്കെതിരെ പ്രമുഖ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് നടന്ന ചിത്രരചന ക്യാമ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷണകുമാർ, ശ്രീലത പ്രകാശ്, ഗീതാ രാജു, ഇന്ദു ലേഖ, മിനിപൊന്നൻ, മാളു സതീഷ്, ഗീതാകുമാരി, ദിലീപ് ശങ്കർ, അഭിലാഷ് കുമാർ. അനീജ, സന്തോഷ് അനേത്ത്, സരസ്വതി, ജയകുമാരി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത ചിത്രകാരൻമാരായ രാജേന്ദ്രൻ, വിപിൻ വനമാലിക, അശോക് ബാബു, കബീർ എൻസൈൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |