കൊല്ലം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ ഐക്യകർഷക സംഘം കൊല്ലം ജില്ലാകമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ ധർണ നടത്തി. ആർ.എസ്.പി ജില്ലാസെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ കാർഷിക മേഖലയെ രക്ഷിക്കാൻ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ കേന്ദ, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയാൽ മതിയെന്നും അല്ലാതെ, കൃഷി പഠിക്കാൻ വേണ്ടി മന്ത്രിയും പരിവാരങ്ങളും ഇസ്രായേലിൽ പോയിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യകർഷക സംഘം ജില്ലാപ്രസിഡന്റ് എ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ആർ.അജിത് കുമാർ സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയദേവൻപിള്ള, സി.ഉണ്ണികൃഷ്ണൻ,
ആർ.സുനിൽ, മഹേശ്വരൻപിള്ള, രാജശേഖരൻ ഉണ്ണിത്താൻ, നെടുവത്തൂർ ഗോപാലകൃഷ്ണൻ, സി.പി.വിക്രമൻപിള്ള, ചവറ ഉണ്ണികൃഷ്ണപിള്ള, വിജയൻപിള്ള, കെ.ജി.ഗിരിഷ്, ചന്ദ്രശേഖരൻ, മങ്ങാട് രാജു, എം.എസ്.ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |