കൊല്ലം: ജില്ലയിലെ സർക്കാർ - സ്വകാര്യ ഐ.ടി.ഐകളിൽ വിവിധ ട്രേഡുകൾ പഠിച്ചവർക്കായി സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ നടത്തുന്ന തൊഴിൽ മേള 19, 20 തീയതികളിൽ കൊല്ലം ജില്ലാ നോഡൽ ഐ.ടി.ഐയായ ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിൽ നടക്കും.
19ന് രാവിലെ 10ന് മന്ത്രി ജെ.ചിഞ്ചുറാണി തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ (കെ.ഡി.ഐ.എസ്.സി) സംരംഭമായ കേരള നോളജ് ഇക്ണോമി മിഷനിലൂടെ (കെ.കെ.ഇ.എം) അടുത്ത നാല് വർഷത്തിനുള്ളിൽ വിവിധ തൊഴിൽ മേഖലകളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ വഴി ഇതുവരെ 74 കമ്പനികളും 6000ത്തോളം ട്രെയിനികളും രജിസ്റ്റർ ചെയ്തു. ആയിരത്തോളം വേക്കൻസികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |