തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ വിവിധ ജനകീയ പദ്ധതികളിൽ വ്യക്തിഗത ആനുകൂല്യങ്ങുടെ വിതരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽചേർന്ന പൊതുചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ആനുകൂല്യ വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.നാസർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ശ്യാമള, അനിത ,മുരളീധരൻ ,സാവിത്രി, സുജിത്, രാജി ഗോപൻ, അഷറഫ് പോളയിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.ജന ചന്ദ്രൻ ,മെഡിക്കൽ ഓഫീസർ ബാൾഡുവിൻശെൽവൻ എന്നിവർ സംസാരിച്ചു. ഇന്നലെ സ്ത്രീകൾക്കുള്ള പ്രസവ രക്ഷാ മരുന്നുകളുടെ വിതരണമാണ് നടന്നത്. ഇന്ന് ദരിദ്ര വിഭാഗങ്ങൾക്കുള്ള കട്ടിലുകളുടെയും പഞ്ചായത്തിലെ 13 അംഗീകൃത ലൈബ്രറികൾക്കുള്ള കിടക്കകളുടെ വിതരണവും നടക്കും .പത്ത് ദിവസങ്ങളിലായി പന്ത്രണ്ടിന ജനകീയ പദ്ധതികളുടെ ഉദ്ഘാടനമാണ് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |