അദ്ധ്യാപക ഒഴിവ്
മൂവാറ്റുപുഴ:ഈസ്റ്റ് മാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, അക്കൗണ്ടൻസി എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുകളുണ്ട്. ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി എന്നീ വിഷയങ്ങൾ 18ന് രാവിലെ 10നും മലയാളം, ഇംഗ്ലീഷ്, മാത്‌സ് എന്നീ വിഷയങ്ങൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതലും ആയിരിക്കും അഭിമുഖം. 19ന് രാവിലെ 10 മുതൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്കും അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതൽ അക്കൗണ്ടൻസി അഭിമുഖവും നടത്തും. 20ന് രാവിലെ 11മുതൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളും ഉച്ചയ്ക്ക് 2 മുതൽ മാത്‌സും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.