കോട്ടയം . പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബിലേക്ക് 'ഇൻവെസ്റ്റിഗേഷൻ ഒഫ് ഫുഡ് ബോൺ പതോജനിക് ബാക്ടീരിയ' പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. 15000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. മൈക്രോബയോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ 14 ന് രാവിലെ 11 ന് കോന്നി സി എഫ് ആർ ഡി ആസ്ഥാനത്ത് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ. 04 68 29 61 14 4.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |