കോട്ടയം . പട്ടികവർഗവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം സ്‌കോളർഷിപ്പിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പ്രവേശനപരീക്ഷ നടത്തും. മാർച്ച് 11 ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കാഞ്ഞിരപ്പളളി ഐ ടി ഡി പി ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷ. ഈ അദ്ധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്നവർക്കാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന, കുടുംബവരുമാനം 50000 രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. ഫോൺ . 04 82 82 02 75 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |