SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.56 PM IST

ചൂട് , ജോലിക്രമീകരണം പാലിച്ചില്ലെങ്കിൽ നടപടി.

chood

കോട്ടയം . സംസ്ഥാനത്ത് പകൽച്ചൂട് രൂക്ഷമായ സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ചുള്ള ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. തീക്കനൽ വെയിലിൽ ഞങ്ങൾ വാടിത്തളരുന്നു എന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് അടിയന്തര നടപടി. നിമയലംഘനം കണ്ടെത്തിയാൽ ജോലി നിറുത്തിവയ്ക്കുന്നതടക്കമുളള നിയമനടപടികൾ സ്വീകരിക്കും. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുളള സമയത്തിനുളളിൽ എട്ടു മണിക്കൂറായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകിട്ട് 3 ന് ആരംഭിക്കുന്ന പ്രകാരവുമാണ്. ഇക്കാര്യം ഉറപ്പാക്കാൻ ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.