കോട്ടയം . കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് ജില്ലയിൽ ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ 20 ന് ഏറ്റുമാനൂർ ഗവൺമെന്റ് ഐ ടി ഐയിൽ ദ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. അപ്രന്റീസ് പരിശീലനത്തിന് പരമാവധി അവസരങ്ങൾ ഒരുക്കുന്നതിനായുള്ള മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യപൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനിയറിംഗ്, നോൺ എൻജിനിയറിംഗ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ 11 വരെ www.apprenticeshipindia.gov.in എന്ന സൈറ്റിൽ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |