കോട്ടയം . സ്വകാര്യ ബസുകളുടെ ബാറ്ററികൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആമ്പല്ലൂർ കുലയിറ്റിക്കര പൊങ്ങനാത്തുപറമ്പ് വീട്ടിൽ അഖിൽലാൽ (28) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളിൽ നിന്നായി ആറ് ബാറ്ററികളാണ് മോഷണം പോയത്. ശാസ്ത്രീയമായ പരിശോധനയിലൂടെയാണ് മോഷ്ടാവിനെ കണ്ടെത്തിയത്. വൈക്കം സ്റ്റേഷൻ എസ് എച്ച് ഒ കൃഷ്ണൻ പോറ്റി, എസ് ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, സി പി ഒമാരായ ജാക്‌സൺ, സുദീപ്, പ്രമോദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |