കോട്ടയം . പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. പാക്കിൽ മങ്കാട്ട് ജിബി ചെറിയാൻ (35), പിക്കപ്പ് ഡ്രൈവർ കായംകുളം മഞ്ജുനിവാസിൽ രാഹുൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെ മണിപ്പുഴയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മണിപ്പുഴ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലിന്റെ തലയ്ക്കാണ് പരിക്ക്. കാലിനും കൈയ്ക്കും പരിക്കേറ്റ ജിബിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |