കോട്ടയം . വന സംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുള്ള ജനകീയ വികസന സമന്വയ മാതൃക നടപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വനമിത്ര പുരസ്കാരത്തിന് അർഹനായ ജോജോ ജോർജ്ജ് ആട്ടേലിന് 25000 രൂപയും ഫലകവും മന്ത്രി കൈമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ബെന്നിച്ചൻ തോമസ് ആമുഖ പ്രഭാഷണം നടത്തി. ഡി ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, മുഖ്യ വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |