വൈക്കം: തലയാഴം മണ്ഡലം കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റി മഹാത്മഗാന്ധി കുടുംബസംഗമം നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി. ജയകുമാർ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം, പ്രതിഭകളെ ആദരിക്കലും നടത്തി. പി.ഹരിദാസ്, യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കൺവീനർ ബി.അനിൽകുമാർ, ഡി.സി.സി സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, അക്കരപ്പാടം ശശി, വി.പോപ്പി, യു.ബേബി, ജി.രാജീവ്, ഷീജ ഹരിദാസ്, സേവ്യർ ചിറ്ററ, ടി.എൻ.അനിൽകുമാർ, പി.ജെ. സെബാസ്റ്റ്യൻ, ബി.എൽ.സെബാസ്റ്റ്യൻ, കെ.ബിനിമോൻ, കൊച്ചുറാണി ബേബി, സിനി സലി, ഇ.വി. അജയകുമാർ, പി.ടി.സലീം, എൻ.അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |