കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, കോട്ടയം പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല മാദ്ധ്യമ ശില്പശാല തിരുനക്കര ഓർക്കിഡ് റസിഡൻസിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.വി ഷിബു മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, കോട്ടയം നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ നളിനി ബാലൻ, സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ പി.ജി ജ്യോതിമോൾ എന്നിവർ ആശംസ പറഞ്ഞു. ജില്ലയിൽ നിന്നുള്ള മികച്ച സംരംഭകരുടെ അനുഭവവിഭവങ്ങളും പരിപാടിയുടെ ഭാഗമായി പങ്കുവെക്കപ്പെട്ടു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ.ദിവാകർ സ്വാഗതവും കുടുംബശ്രീ പി.ആർ ഇന്റേൺ വി.വി ശരണ്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |