വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് 16 മുതൽ 25 വരെ നടത്തുന്ന കർപ്പൂരാദി അഷ്ടബന്ധകലശത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. പന്തലിന്റെ സ്ഥാന നിർണയം സ്ഥാനി സത്യൻ ആശാരിപ്പറമ്പിൽ നടത്തി. തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി മുഖ്യകാർമ്മികനായിരുന്നു. മുൻ മേൽശാന്തി സുരേഷ്. ആർ. പോറ്റി, മേൽശാന്തി ഷെജി. വി. ദാസ്, ഉപദേശക സമിതി പ്രസിഡന്റ് രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ. സുരേഷ്, അഷ്ട്ടബന്ധകലശ കമ്മിറ്റി കൺവീനർ മനോഹരൻ നായർ, വിപിൻ, ബാബു, അജയൻ, അശോക് കുമാർ, ഷാജി എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് പതിനൊന്ന് കോൽ നീളവും വീതിയുമുള്ള പന്തലാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |