കോട്ടയം: 1990ൽ രൂപീകൃതമായി 20 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്യപ്പെട്ട ഏറ്റവും വലിയ ക്ഷേമനിധിയായ നിർമ്മാണ തൊഴിലാളി ക്ഷേമനി ബോർഡിനെ ദയാവധത്തിന് വിധിക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻഎം.എൽ.എ ആവശ്യപ്പെട്ടു. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്്‌സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.വി.ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ കുടിശ്ശിക അനുവദിക്കുക, പെൻഷൻ 5000 രൂപയാക്കുക, മറ്റ് ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുക, നിർമ്മാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, ലഭ്യത ഉറപ്പുവരുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം പിടിച്ചുനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടൻ, ബൈജു മാറാട്ടു കുളം, എം.പി സന്തോഷ്‌കുമാർ, എസ്.രാജീവ്, സാബു മാത്യു, സക്കീർ ചങ്ങം പള്ളി, റേച്ചൽ ജേക്കബ്, എൻ.കെ നാരായണൻകുട്ടി, ബിനോയി ഐപ്പ്, രാജൻ പാലമറ്റം, ബാലസുന്ദരം, ജിനേഷ് നാഗമ്പടം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |