മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലാമേള സി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കലാമേള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സി.എം അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനിറ്റ് ജെയിംസ് സ്വാഗതം പറഞ്ഞു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എൻ സുകുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ, ഗ്രാമപഞ്ചായത്തംഗം സിനു സോമൻ, പി. ഡി പ്രകാശ് , ടോംസ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ശുചിത്വ പൂക്കളം:
ഫോട്ടോ ചലഞ്ച്
മത്സരം
കോട്ടയം: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്തംബർ ഒന്നു മുതൽ ഏഴു വരെ ശുചിത്വ മിഷൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കും.
മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ടു മാലിന്യ സംസ്കരണം, തരം തിരിക്കൽ, മാലിന്യങ്ങളുടെ അളവു കുറയ്ക്കൽ, പാഴ്വസ്തുകളുടെ പുനരുപയോഗം, പുനചംക്രമണം, ഹരിതകർമ്മസേനയുടെ പ്രവർത്തനം, ദേശീയ ശുചിത്വ സർവേയിലെ കേരളത്തിന്റെ നേട്ടങ്ങൾ തുടങ്ങിയ ആശയങ്ങൾ പൂക്കളത്തിലൂടെ അവതരിപ്പിക്കണം.ജില്ലാതല വിജയികൾക്ക് 10,000 രൂപയും സംസ്ഥാനതല വിജയികൾക്ക് 25,000 രൂപയുമാണ് സമ്മാനം.
എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി 2025 സെപ്തംബർ7. പങ്കെടുക്കുന്നവർ ശുചിത്വ മിഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണം. ഒരു മത്സരാർത്ഥിക്ക് ഒരു എൻട്രി മാത്രമേ നൽകാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |