വൈക്കം: മരിയൻ തീർത്ഥാടന കേന്ദ്രമായ കുടവെച്ചൂർ പളളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിനിർഭരമായി. പൊൻവെള്ളി കുരിശുകളും, മുത്തുക്കുടകളും, അലങ്കാരങ്ങളും അകമ്പടിയേകി. നൂറ് കണക്കിന് തീർത്ഥാടകർ മാതാവിന്റെ തിരുനടയിൽ നേർച്ച കാഴ്ചകളർപ്പിച്ചു. നീന്ത് നേർച്ചയും നടത്തി. നേർച്ച കഞ്ഞിയും വിതരണം ചെയ്തു. വികാരി ഫാ. പോൾ ആത്തപ്പിളളി, സഹ വികാരി ഫാ. ആന്റണി കളത്തിൽ, പ്രസുദേന്തി ജോബ് അനുഗ്രഹ, പള്ളി ഭാരവാഹികളായ അബ്രഹാം റോജിഭവൻ, വക്കച്ചൻ മണ്ണത്താലി, വൈസ് ചെയർമാൻ സേവിയർ നീലപ്പളളി, റോബിൻ മണ്ണത്താലി, ബിജു ജോൺ മിത്രംപളളി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |