
കോട്ടയം: മുണ്ടക്കയം - എരുമേലി ശബരിമല പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. കർണാടക സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഡ്രൈവറും മുൻ സീറ്റിൽ സഞ്ചരിച്ചിരുന്ന തീർത്ഥാടകനും വാഹനത്തിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. ഇവരെ കൊണ്ടുപോയ വാഹനം അര കിലോമീറ്റർ ദൂരത്തിൽ എത്തിയപ്പോൾ വീണ്ടും അപകടത്തിൽപ്പെട്ടു. അമരാവതിക്ക് സമീപമാണ് അപകടമുണ്ടായത്.
കരിനിലത്തിന് സമീപം മറ്റൊരു തീർത്ഥാടന വാഹനവുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |