വൈക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യ തൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടൻ നൽകണമെന്ന് ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമ്പാദ്യസമാശ്വാസ പദ്ധതി പ്രകാരമുളള തുകകൾ ജൂൺ, ജൂലായ് മാസങ്ങളിലാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ വർഷങ്ങളായി കൃത്യമായി തുക കിട്ടുന്നില്ലെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവൻ അറിയിച്ചു. വർഷംതോറും 500 രൂപ വീതം മൂന്ന് ഗഡുക്കളായി 1500 രൂപയാണ് മത്സ്യതൊഴിലാളികൾ അടയ്ക്കുന്നത്. ഈ തുകക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതവും ചേർത്ത് 4500 രൂപയാണ് തൊഴിലാളികൾക്ക് തിരികെ നൽകിയിരുന്നത്. എന്നാൽ ഈ വർഷം 1500 രൂപ മാത്രമാണ് തിരികെ നൽകിയത്. മുഴുവൻ തുകയും കൃത്യമായി ലഭിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |