കോട്ടയം ∙ എംജി സർവകലാശാലയിൽ വയലാർ രാമവർമ്മയുടെ പേരിൽ അക്കാഡമിക് ചെയർ ആരംഭിക്കണമെന്ന് ക്ഷത്രിയ ക്ഷേമസഭ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേണൽ ഗോദവർമ്മ രാജയുടെ ജന്മനാടായ പൂഞ്ഞാറിൽ ‘ജിവി രാജാ പ്രതിമ’യുടെ നിർമാണം വേഗത്തിലാക്കാനും സമ്മേളനം തീരുമാനിച്ചു. പ്രശസ്‌ത സംഗീതജ്‌ഞനും നാഗസ്വര വിദ്വാനുമായ തിരുവിഴ ജയശങ്കർ വരച്ച കർണാടക സംഗീതത്തിലെ ഏഴു രാഗങ്ങളെ ആസ്പദമാക്കി വരച്ച ‘രാഗവർണം’ എന്ന പെയിന്റിങ്ങുകളൂടെ പ്രദർശനവും നടത്തി. ഓണാഘോഷം തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രിയൽ ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഡോ.എ.പി. വർമ്മയെയും 75 വയസ് കഴിഞ്ഞ സമുദായ അംഗങ്ങളെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |