കൂരാലി: നാട്ടിൽ ഉത്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ കേരള ചിക്കൻ ഔട്ട്‌ലെറ്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ആദ്യവിൽപ്പന നടത്തി. ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൂര്യാമോൾ, എസ്.ഷാജി, അഖിൽ അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. കൂരാലിയിൽ ഇളങ്ങുളം ബാങ്ക് കെട്ടിടത്തിലാണ് കേരള ചിക്കൻ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |