മുണ്ടക്കയം: കെ.എസ്.ഇ.ബിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുഞ്ചവയൽ ചൂണ്ടവിളയിൽ അൽത്താഫ് (29) ആണ് പിടിയിലായത്. ഇന്നലെ വെളുപ്പിനെ 3.30 ഓടെ കൊമ്പുകുത്തിയിലാണ് സംഭവം. പെട്ടി ഓട്ടോയിൽ എത്തിയ അൽത്താഫ് കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനേടെ അതുവഴി വന്ന നാട്ടുകാർ പിടികൂടിയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചെന്നെ തുടർന്ന് മുണ്ടക്കയം പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |