രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽസ്‌ഹൈമേഴ്‌സ് ദിനാചരണ ഭാഗമായി ഡിമെൻഷ്യ അവബോധന ക്ലാസും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിമെൻഷ്യ കെയർ ജെനറൽ സെക്രട്ടറി പ്രൊഫ. രാജു ഡി കൃഷ്ണപുരം ക്ലാസ് നയിച്ചു. തുടർന്ന് നടത്തിയ മെമ്മറി വാക്ക് റാലി പാലാ ഡിവൈ.എസ്.പി കെ. സദൻ ഫ്ലാഗ് ഒഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഫാ. ജോവാനി കുറുവാച്ചിറ, പഞ്ചായത്ത് അംഗം മനോജ് സി. ജോർജ്, ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |