കോട്ടയം: കേരളാ ലോട്ടറി സംരക്ഷണ സമതി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്നിൽ കേരളാ ലോട്ടറി ഏജന്റ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) മാർച്ചും ധർണയും നടത്തി. ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി 40 ശതമാനമായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. സംസ്ഥാന സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സെക്രട്ടറി സിജോ പ്ലാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ടി.എസ്.എൻ ഇളയത്, സ്ട്രീറ്റ് വെണ്ടർ ആൻഡ് ലോട്ടറി സെല്ലേഴ്‌സ് ഫോറം( എച്ച്.എം.എസ് ) ജില്ലാ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടൻ, കെ.ടി.യു.സി.എം ജില്ലാ പ്രസിഡന്റ് സന്തോഷ് കല്ലറ, ലോട്ടറി വെൽഫെയർ അസോസിയേഷൻ (കെ.എൽ.ഡബ്ല്യു.എ) എസ്.ആർ സുരേഷ്, ടി.എസ് നിസ്താർ, കെ.ജി ഗോപകുമാർ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ബി.രാമചന്ദ്രൻ, സക്കീർ ചങ്ങംപള്ളി, പി.സി ഫിലിപ്പ്, ബിജു തറപ്പേൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |