കോട്ടയം: രണ്ട് മാസം മുന്നേ കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശിനി മരിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും അപകടം. എം.ഐ.സിയുവിന് സമീപത്തെ വരാന്തയിൽ കിടന്നുറങ്ങിയ കൂട്ടിരിപ്പുകാരിയുടെ കാലിലേയ്ക്ക് സിമന്റ് പാളി ഇളകി വീണു. ഇവലതുകാലിന് നിസാരപരിക്കേറ്റ ചീപ്പുങ്കൽ സ്വദേശി കൊച്ചുമോൾ ചികിത്സ തേടി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ബന്ധുവിനൊപ്പമെത്തിയതായിരുന്നു കൊച്ചുമോൾ. വരാന്തയിൽ കിടന്നുറങ്ങുമ്പോഴാണ് മേൽക്കൂരയിൽ നിന്ന് പാളി അടർന്നു വീണത്. എക്സ്‌റേ ഉൾപ്പെടെ എടുത്തു പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |