കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറ ഗവൺമെന്റ് യു.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. 2.17 കോടി രൂപ ചെലവഴിച്ചാണ് രണ്ടു നിലകളിൽ എട്ട് ക്ലാസ് മുറികളും രണ്ട് സ്റ്റോർ മുറികളും സജ്ജീകരിച്ചത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി എട്ട് ശൗചാലയങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് പുതിയവ പണിയാൻ തിരുമാനിച്ചിരുന്നു. 2018 - 19 സാമ്പത്തിക വർഷത്തിൽ ഭരണാനുമതി ലഭിച്ചെങ്കിലും നടപടികൾ വൈകി. മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് പൂർത്തീകരണത്തിന് നടപടി സ്വീകരിക്കുകയായിരുന്നു. 2023 ഒക്ടോബറിലായിരുന്നു നിർമ്മാണോദ്ഘാടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |