വൈക്കം: മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടുബന്ധിച്ച് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരമറ്റം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ആഘോഷ പരിപാടികൾ 'വജ്ദുൽ മഹബ്ബ' സമാപിച്ചു. ചെമ്പ് കാട്ടിക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപനസമ്മേളനം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എസ് അൻസാരി മൗലവി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ് യാമി ധർമപക്ഷ, ഫാ.ആൽബിൻ വർഗീസ് പാറേക്കാട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.കെ ഫരീദുദ്ദീൻ ദാരിമി ജീവകാരുണ്യ പ്രവർത്തന ഉദ്ഘാടനവും, ശിഹാബ് കോട്ടയിൽ, സലിം കേളമംഗലത്ത് എന്നിവർ അവാർഡ് ദാനവും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |