കോട്ടയം: പകർച്ചവ്യാധി പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തി ഏകാരോഗ്യം ജില്ലാതല ഇന്റർസെക്ടറൽ യോഗം. കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ ചേതൻകുമാർ മീണ അദ്ധ്യക്ഷത വഹിച്ചു.
ഹെപ്പറ്റൈറ്റിസ് എ കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ സൂപ്പർ ക്ലോറിനേഷനും അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. വീടുകൾ, സ്‌കൂളുകൾ, പൊതുവിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ജലാശയങ്ങളുടെ കണക്കെടുപ്പ് നടത്തി വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നും യോഗം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |