കടനാട് : പഞ്ചായത്ത് കുടുംബശ്രീ വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നിന്നാരംഭിച്ച റാലി വൈസ് പ്രസിഡന്റ് വി.ജി. സോമൻ ഫ്ലാഗ് ഒഫ് ചെയ്തു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ പുഷ്പ റെജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമൻ മുഖ്യപ്രഭാഷണം നടത്തി. ഉഷ രാജു,ജയ്‌സി സണ്ണി, ജയ്‌സി സണ്ണി, മെർലിൻ റൂബി, ജയ്‌സൺ പുത്തൻകണ്ടം, ബിന്ദു ബിനു, സിബി ചക്കാലക്കൽ, കെ. കെ മധു, ഗ്രേസി ജോർജ്, റീത്താമ്മ ജോർജ്, ബിന്ദു ജേക്കബ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |