കോട്ടയം : രാജ്യവ്യാപകമായി വോട്ടർപട്ടിക തീവ്രപരിഷ്‌ക്കരണം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലുള്ള ഇലക്ഷൻ കമ്മിഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷനായി. അഡ്വ. ബെന്നി കുര്യൻ, പീറ്റർ പന്തലാനി, റ്റി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജോൺ മാത്യു മൂലയിൽ, ഓമന വിദ്യാധരൻ, കെ.ഇ. ഷെരീഫ്, എ.വി. ജോർജുകുട്ടി, ബെന്നി സി ചീരഞ്ചിറ, രാജീവ് അലക്‌സാണ്ടർ, തോമസ് റ്റി ഈപ്പൻ, കെ.ആർ. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |