പാമ്പാടി: വാഹനങ്ങൾക്ക് ചീറിപ്പായാം, കാൽനടയാത്രക്കാർ കഷ്ടപ്പെടണം. പാമ്പാടി മുതൽ മണർകാട് വരെ കെ.കെ.റോഡിലെ അവസ്ഥയാണിത്. 10 കിലോമീറ്ററിൽ ഫുട്പാത്തില്ല. പുനരുദ്ധാരണ ജോലികളും ഇവിടെ നടത്താറില്ല. റോഡിന്റെ ഇരുവശവും
വെള്ളക്കെട്ടും കുറ്റിക്കാടുകളും. പുല്ലും വളർന്നതോടെ നടക്കാൻ കഴിയില്ല. വാഹനം വന്നാൽ ജീവൻരക്ഷിക്കാൻ കാൽനടയാത്രക്കാർ പെടാപ്പാടുപെടണം. റോഡിന്റെ ഇരുവശത്തും ഉയരത്തിൽ കട്ടിങ്ങ് നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാണ്. ഏതാനും പേരുടെ അപകട മരണത്തിനും ചെറുതും വലുതമായ നിരവധി അപകടങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്.
പരാതിയുമായി സിറ്റിസൺ ഫോറം
വിഷയത്തിൽ നിരന്തര പരാതിയും പ്രതിഷേധവുമായി വെല്ളൂർ വെളളൂർ സിറ്റിസൺ ഫോറം രംഗത്തുണ്ട്. 2021 മുതൽ വെള്ളൂർ സിറ്റീസൺ ഫോറം പരാതികൾ നൽകുകയാണ്. പക്ഷേ, ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ പരാതിയുമായി മനുഷ്യാവകാശ കമീഷനെ സമീപിക്കാൻ സിറ്റിസൺ ഫോറം സെക്രട്ടറി പി.വി ശശിധരനെ ചുമതലപ്പെടുത്തി. യോഗത്തിൽ കെ.പി സോമനാഥപണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി.വി.ശശിധരൻ, ബന്നി തേരകത്ത്, പി.എൻ മോഹനൻ, പി.കെ തങ്കപ്പൻ, എം.എ. ശശി, ബിജി തോമസ് അനില മോഹനൻ ,എ.ബി. ഇന്ദിര, എസ് വി. ലിജു എന്നിവർ പ്രസംഗിച്ചു.
ആവശ്യങ്ങൾ ഇങ്ങനെ
1പാതയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത നിർമിച്ച് ടൈൽ പാകി സൂക്ഷിക്കുക
2പുനരുദ്ധാരണപണികൾ നടത്തി നടപ്പാത സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |