കോട്ടയം : മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഗ്രാമപഞ്ചായത്തംഗം വിനു കുര്യൻ, ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ സണ്ണി തെക്കേടം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |