കോട്ടയം : വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഫെസ്റ്റിവൽ സീസൺ ആരംഭിച്ചതോടെ പൈനാപ്പിളിന് ഡിമാൻഡേറിയെങ്കിലും
പ്രതികൂല കാലാവസ്ഥ കർഷക പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുൻവർഷങ്ങളേക്കാൾ ഇത്തവണ ഉത്പാദനം കുറഞ്ഞു. ഒപ്പം ഇലക്കേടും, വളക്ഷാമവും കൂടിയായതോടെ ഇരട്ടി ദുരിതമായി. റബറിന് വിലയിടിവ് നേരിട്ടതോടെ കൈത കൃഷിയിലേക്ക് തിരിഞ്ഞത് നിരവധിപ്പേരാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, കറുകച്ചാൽ തുടങ്ങിയ മേഖകളിലാണ് കൂടുതലും കൃഷി. സംസ്ഥാനത്ത് എറണാകുളം കഴിഞ്ഞാൽ പിന്നീട് ഉത്പാദനം നടക്കുന്നതിൽ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. പാട്ട വ്യവസ്ഥയിലാണ് പലയിടത്തും കൃഷി നടത്തുന്നത്. ഇതിന്റെ തുകയ്‌ക്കൊപ്പം കൂലിച്ചെലവും വർദ്ധിച്ചതോടെ കൃഷി ആദായകരമല്ല. 40 രൂപയ്ക്ക് മുകളിൽ പൈനാപ്പിളിന് വില കർഷകർക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഈ സീസണിൽ 54, 57 എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.
വില
പൈനാപ്പിൾ പച്ച (സ്‌പെഷ്യൽ ഗ്രേഡ് ):49
ഗ്രീൻ: 47
പഴം: 50
വളപ്രയോഗം നടത്താനാകാതെ
പൊട്ടാഷ്, യൂറിയ ഉൾപ്പെടെ കിട്ടാനില്ല. മൺസൂൺ, തുലാവർഷ സമയങ്ങളിൽ വളപ്രയോഗം നടത്തേണ്ടതാണ്. ഇല്ലെങ്കിൽ ഉത്പാദനം കുറയും. കൃഷിയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ ജി.എസ്.ടി കുറയ്ക്കാത്തതും പ്രതികൂലമായി. ഇടവിട്ടുള്ള ശക്തമായ മഴയിൽ പൈനാപ്പിൾ ചെടിയുടെ കൂമ്പൊടിയുന്നതിനും ചക്ക ചുങ്ങിപ്പോകുന്നതും ഇടയാക്കി. ഇത് ഉത്പാദനത്തെയും കയറ്റുമതിയെയും ബാധിച്ചു.
വളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ വളം യഥാസമയം ലഭിക്കുന്നതിനും നടപടികൾ സ്വീകരിക്കണം.
(ജോജി വാളിപ്ലാക്കൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |