കോട്ടയം : കുടിശിക പെരുകിയതോടെ സർജിക്കൽ ഉപകരണങ്ങൾ നൽകാൻ കമ്പനികൾ വിമുഖത പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കാത്തുകിടക്കുന്ന രോഗികൾ ദുരിതത്തിൽ. വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ ചികിത്സതേടിയെത്തുന്ന ആശുപത്രിയിൽ ഉപകരണങ്ങൾ പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിലാണ്. ഇതിന് വൻതുക നൽകണം. ഇതിന് ശേഷിയില്ലാത്തവർ ഉപകരണം വരുന്നത് നോക്കി കാത്തിരിക്കുകയാണ്. ഏറെത്തിരക്കുള്ള കാർഡിയോളജി, ഓർത്തോ, ന്യൂറോ സർജറി, ജനറൽ സർജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെല്ലാം ശസ്ത്രക്രിയകൾ അധികം നടക്കുന്നില്ല. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയെയടക്കം ഇത് ബാധിക്കുണ്ട്. അടിയന്തരപ്രാധാന്യമുള്ളതിന് പോലും പുറത്തുനിന്ന് ഉപകരണങ്ങൾ മേടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് രോഗികളുടെ ബന്ധുക്കൾ. ഡോക്ടർമാരും നിസഹായരാണ്.
തിരികെ വാങ്ങി നൽകണം, കീശ കീറും
ഹൃദയശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികൾക്ക് ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും അഭാവം നേരിടുന്നതിനാൽ തിരികെ വാങ്ങി നൽകണം. ആശുപത്രിക്കുള്ളിഷ നീതി മെഡിക്കൽ ഷോപ്പടക്കം സജ്ജീകരിച്ചാൽ ഇവിടെ നിന്ന് പണം നൽകാതെ ഹൃദ്യം പദ്ധതി പ്രകാരം ഉപകരണങ്ങൾ വാങ്ങാം. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് പോലും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതിന് പണം കണ്ടെത്താൻ രക്ഷിതാക്കളുടെ നെട്ടോട്ടമാണ്.
''രോഗികൾ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു വർഷമായി സർജിക്കൽ ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്ന് എച്ച്.എം.സി അംഗംഅഡ്വ.ടി.വി സോണി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ശസ്ത്രക്രിയ ചികിത്സാസാമഗ്രികൾക്കുള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും.
(ജില്ലാ വികസന സമിതി യോഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |