കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. കോട്ടയം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണോദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, ഇടുക്കിയിൽ നിന്നുള്ള ആറുപേർക്കുമാണ് വാഹനം നൽകിയത്. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ടി.ബി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം സിൻസി പാറയിൽ, ക്ഷേമനിധി ബോർഡ് അംഗങ്ങളായ ഫിലിപ്പ് ജോസഫ്, വി.ബി. അശോകൻ, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, കോട്ടയം ജില്ലാ ഓഫീസർ സി.എസ്. രജനി, നിഷ ആർ. നായർ, എ.എസ്. പ്രിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |