വെള്ളൂർ : വെള്ളൂർ ഇറുമ്പയം മുദ്ര വേലിൽ ഭാഗത്ത് ഒറക്കനാംകുഴിയിൽ ബിനു ദേവസ്യ (43) ന് തെരുവുനായയുടെ കടിയേറ്റു. ശനിയാഴ്ച വൈകിട്ട് 5 ഓടെയാണ് സംഭവം. സുഹൃത്തിന്റെ വീട് നിർമ്മാണം നോക്കുന്നതിനായി എത്തിയ ബിനുവിനെ നായ പിന്നിൽ നിന്ന് ഓടി എത്തി കാലിൽ കടിക്കുകയായിരുന്നു. യുവാവിന്റെ ബഹളം കേട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഉടൻ വടിയുമായി എത്തി ഏറെ പാടുപെട്ടാണ് നായയെ ഓടിച്ചത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാലിന് സാരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |