ചങ്ങനാശേരി: ഓടുന്നതിനിടെ കാറിനു തീപിടിച്ച് അപകടം. ഇന്നലെ രാവിലെ 9.30ഓടെ ചങ്ങനാശേരി റെയിൽവേ പാലത്തിനു സമീപം ഗുഡ്‌ഷെഡ് റോഡിലായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഫയാസും കുടുബവുമാണ് കാറിലുണ്ടായിരുന്നത്. ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതും തീ ആളിപടരുകയായിരുന്നു. മുൻഭാഗത്താണ് തീ ഉയർന്നത്. ചങ്ങനാശേരി അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ഗണേഷ് കുമാർ, മുഹമ്മദ് സാലിഹ്, ബെന്നി, അതുൽദേവ്, അഭിലാഷ് ശേഖർ, പ്രവീൺ, സിബിച്ചൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |