
കോട്ടയം : തെക്കുംതലയിലെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ തസ്തിക ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും പുതിയ നിയമനകാര്യത്തിൽ തീരുമാനമായില്ല. ഡയറക്ടറും നടനുമായ പി.ആർ.ജിജോയി ചുമതലയൊഴിഞ്ഞ് മടങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതിനിടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി സർക്കാർ അനുവദിച്ച 26.58 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നതടക്കമുള്ള ഭരണനിർവഹണത്തിന് ഡയറക്ടറുടെ നിയമനം കൂടിയേതീരൂ. ചെയർമാൻ ഇടയ്ക്കിടെ എത്തുന്നുണ്ടെങ്കിലും ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർക്കാണ് ഡയറക്ടറുടെ താത്കാലിക ചുമതല. ഒട്ടേറെ സമരത്തിനൊടുവിലാണ് കഴിഞ്ഞ തവണ ഡയറക്ടറായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി.ആർ.ജിജോയ് ചുമതലയേറ്റത്. ചലച്ചിത്ര പ്രവർത്തക ഡോ.ബീനാ പോളിനെ മെന്റർ തസ്തികയിലേയ്ക്ക് നിയമിക്കാനുള്ള നീക്കത്തിലുടക്കിയായിരുന്നു മടക്കം.
താത്കാലിക ഡയറക്ടർക്ക് പരിമിതികളേറെ
ദൈനംദിന കാര്യങ്ങൾ മാത്രമാണ് നടക്കുന്നത്. ഫണ്ട് വാങ്ങാനും പുതിയ പ്രോജക്ട് പ്രൊപ്പോസൽ നൽകാനും പദ്ധതികൾ ആവിഷ്കരിക്കാനും ഡയറക്ടർ എത്തണം. കഴിഞ്ഞ ദിവസമാണ് കിഫ്ബി ഫണ്ട് അനുവദിച്ചതെങ്കിലും ലഭ്യമാക്കുന്നത് സംബന്ധിച്ച തീരുമാനമായിട്ടില്ല. സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം, ഷൂട്ടിംഗ് ആവശ്യമുള്ള തൊറാഫ ഫ്ലോർ നിർമ്മാണം, ആംഫി തിയേറ്റർ നിർമാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനം, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമാകുക.
ഡയറക്ടർക്കുണ്ട് പിടിപ്പത് ജോലി
മുഴുവൻ സമയ ജോലി ചെയ്യാൻ കഴിയുന്നയാൾ
ദീർഘ വീക്ഷണം, വിദ്യാർത്ഥികളുമായി ചേർന്നു പോണം
ശൈശവ ദശയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിനെ വളർത്തി പ്രാപ്തമാക്കണം
നിയമനത്തിലും അഡ്മിഷനിലും സംവരണ തത്വങ്ങൾ പാലിക്കണം
വിദ്യാർത്ഥികളുടെ സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കാനാകണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |