
വൈക്കം : അഖിലഭാരത നാരായണീയ പ്രചാരണ സഭയുടെ വൈക്കം മേഖല സേവാ കേന്ദ്രം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോളശ്ശേരി പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി, അഖില ഭാരത നാരായണീയ പ്രചാരണ സഭ പ്രസിഡന്റ് അഡ്വ. സി.കെ.ഷാജിമോൻ, പോളശ്ശേരി ക്ഷേത്രം പ്രസിഡന്റ് എൻ.ടി.സണ്ണി, മേഖല പ്രസിഡന്റ് സിന്ധു അനിൽകുമാർ, വൈസ് പ്രസിഡന്റ് ഉഷ നായർ, ചീഫ് കോ-ഓർഡിനേറ്റർ വി.കെ.ദിനേശൻപിള്ള, സി.എസ്.നാരായണൻകുട്ടി, കൗൺസിലർ പി.ഡി.വിജിമോൾ, പ്രദീപ് മാളവിക എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഗുരുവായൂർ ഗാന്ധാരയുടെ ആദ്യ നാടകമായ ' ബി. സി. 321 മഗധ ' അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |