
കോട്ടയം: കഴിഞ്ഞ തവണ അരക്കോടിയിലേറെ അധിക വരുമാനുമുണ്ടായി കെ.എസ്.ആർ.ടി.സി ഇക്കുറിയും ശബരിമല സീസൺ പ്രതീക്ഷയിലാണ്. തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതൽ ബസുകൾ സ്പെഷ്യൽ സർവീസ് നടത്താനാണ് തീരുമാനം. കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ്. കോട്ടയം, എരുമേലി എന്നി വിടങ്ങളിൽനിന്നുള്ള സർവീസുകൾക്കായി 50 ബസുകൾ കൂടുതൽ എത്തിക്കും. കഴിഞ്ഞ തവണ പരാതികളില്ലാതെ സീസൺ മുന്നോട്ടു കൊണ്ടുപോവുകയും ജീവനക്കാർ അധിക ജോലി ചെയ്യുകയും ചെയ്തപ്പോഴാണ് വരുമാനം കൂടിയത്. ഈ സാഹചര്യത്തിൽ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രവർത്തനം. റെയിൽവേ സ്‌റ്റേഷനിലും കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലുമായി രണ്ട് പ്രത്യേക കൗണ്ടറുകളും തുടങ്ങും. ജീവനക്കാരുടെ ഡ്യൂട്ടിയും നിശ്ചയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്ന് അധികമായി ബസുകൾ എത്തിക്കാൻ തീരുമാനമായി.
കഴിഞ്ഞ വർഷം വരുമാനം 3.06 കോടി
2023ൽ 2.27 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷം അത് ഇക്കുറി അത് 3.06 കോടിയായി വർദ്ധിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷൻ വഴിയാണ് ഏറ്റവും അധികം തീർത്ഥാടകർ എത്തുന്നതിനാൽ ഇവർക്കായി എല്ലാ സമയവും രണ്ടു ബസുകൾ റെയിൽവേ സ്‌റ്റേഷനിലുണ്ടായിരുന്നു. ഇതിന് പുറമേ എരുമേലി സർവീസുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |