
കോട്ടയം : ജില്ലയിലെ കുമരകം,തലയാഴം, ആർപ്പൂക്കര, അയ്മനം,കല്ലറ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ മില്ലുകാർ തയ്യാറാകാത്ത സാഹചര്യത്തിൽ കളക്ടർ ഇടപെടണമെന്ന് കർഷക മോർച്ച ആവശ്യപ്പെട്ടു. അടിയന്തരമായി നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ജില്ലാ കമ്മിറ്റി പാഡി ഓഫീസ് പടിക്കൽ ധർണ നടത്തി. ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ വാസൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കൊച്ചുപുരക്കൽ. വി.കുട്ടികൃഷ്ണൻ, എൻ.കെ സാബു നികർത്തിൽ, കെ.എൻ ജഗത് ജിത് കുമാർ, പി.ഡി സലികുമാർ, എം.എൻ കാർത്തികേയൻ, ടി.എൻ ബാലകൃഷ്ണൻ, രതീഷ് ഏറ്റുമാനൂർ, എസ്.ആർ ഷിജോ, പി.കെ പ്രദീപ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
