
കോട്ടയം: അന്താരാഷ്ട്രഭിന്നശേഷി ദിനാഘോഷത്തിന്റെ സമാപനം കോട്ടയം ബി.സി.എം കോളേജിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പ്രൊഫ. ഡോ.പി.ടി ബാബുരാജ് നിർവഹിച്ചു. ബി.സി.എം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.കെ.വി തോമസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ എസ്.എസ്.കെ, ഡി.പി.ഒ കെ.ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. കോട്ടയം വെസ്റ്റ് ബി.ആർ.സിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കരോക്ക ഗാനമേള ട്രൂപ്പ് 'നാദസ്വരം'ത്തിന്റെ ഉദ്ഘാടനം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ധന്യാ പി.വാസു നിർവഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവകാല വിദ്യാർത്ഥികളെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ രതീഷ് ജെ.ബാബു ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |