
കോലഞ്ചേരി : ആകമാന സുറിയാനി സഭയുടെ അദ്ധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്വകാര്യ സന്ദർശനത്തിനായി മലങ്കരയിലെത്തി. ഇന്നലെ രാവിലെ പുത്തൻകുരിശ് മലേക്കുരിശ് ദയറയിലെത്തി വിശ്രമത്തിനുശേഷം മഞ്ഞനിക്കര ദയറയിലേക്ക് പോയി. 20 വരെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അവിടെ വിശ്രമിച്ച് പ്രാർത്ഥിക്കും. മലേക്കുരിശിലെത്തി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ അതിഥിയായല്ല പാത്രിയർക്കീസ് മലങ്കരയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |