
പൊൻകുന്നം: പ്രൊഫ.രാമാനുജം സ്മൃതി പുരസ്‌കാരം സംവിധായകനും നാടകരചയിതാവുമായ ടി.എക്സ്.ജോർജിന് സമ്മാനിക്കുമെന്ന് പുരസ്‌കാരസമിതി ഭാരവാഹികൾ അറിയിച്ചു. 20 ന് പൊൻകുന്നം ജനകീയവായനശാലയും പാലാ തി യേറ്റർഹട്ടും ടെക്‌നോ ജിപ്സി പ്രൊഡക്ഷൻസും ചേർന്ന് വായനശാലാഹാളിൽ നടത്തുന്ന രാമാനുജം സ്മൃതി പരിപാടിയിലാണ് അവാർഡ്ദാനം. പതിനായിരത്തിയൊന്നുരൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിക്കുന്നത്. ആർട്ടിസ്റ്റ് സുജാതൻ, കാഞ്ചിയാർ രാജൻ, കെ.പി.എ.സി ശാന്താ കെ.പിള്ള, ഇ.ടി.വർഗീസ് എന്നിവരാണ് മുൻവർഷങ്ങളിൽ പുരസ്‌കാരം നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |