
മേവെള്ളൂർ : കേരള വാട്ടർ അതോറിട്ടിയുടെ മേവെള്ളൂർ ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ 7 ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ജലശുദ്ധീകരണശാലയിൽ നിന്നുമുള്ള ജലവിതരണം മുടങ്ങും. കടുത്തുരുത്തി, കല്ലറ, വെള്ളൂർ, ഞീഴൂർ, മുളക്കുളം, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമുള്ള ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകളെടുക്കണമെന്ന് എക്‌സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |