
കോട്ടയം : സംസ്ഥാന യുവജന കമ്മിഷന്റെ വിവിധ പദ്ധതികൾക്കായി ജില്ലാ കോ-ഓർഡിനേറ്റർമാരെയും ലീഗൽ അഡ്വൈസർമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 13 ന് തിരുവനന്തപുരത്തെ, വികാസ് ഭവനിലുള്ള കമ്മിഷൻ ആസ്ഥാനത്ത് രാവിലെ 10 മുതൽ 12 വരെ നടക്കും. ജില്ലാ കോ ഓർഡിനേറ്റർമാർ : 5 (യോഗ്യത: പ്ലസ്ടു, ഓണറേറിയം 8000) , 2 ലീഗൽ അഡ്വൈസർമാരെയുമാണ് (യോഗ്യത : എൽ.എൽ.ബി, എൽ.എൽ.എം) തിരഞ്ഞെടുക്കുന്നത്. പ്രായപരിധി 18 - 40. മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവയുമായി രാവിലെ 9ന് എത്തിച്ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |