
വൈക്കം : വെനസ്വേലയിലെ അമേരിക്കൻ സൈനിക അക്രമണത്തിനെതിരെ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സത്യഗ്രഹ സ്മാരക ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ യോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന തോമസ്, സെക്രട്ടറി അഡ്വ.ചന്ദ്രബാബു എടാടൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആർ.സുരേഷ്, അരവിന്ദൻ കെ.എസ്.മംഗലം, ഡി.രഞ്ജിത് കുമാർ, അനിൽ ബിശ്വാസ്, പി.സോമൻപിള്ള എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |