കോട്ടയം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം. കോട്ടയം മാമൻ മാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെന്റ് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ ഘോഷയാത്രയെ മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അദ്ധ്യക്ഷൻ എം.പി സന്തോഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.ഗിരീഷ് ചോലയിൽ, എസ്.ശ്രീകുമാർ, ജോബി ജോസഫ്, സിസ്റ്റർ പ്രിയ, ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |