
കോട്ടയം : ജില്ലയുടെ വികസന ആസൂത്രണത്തിന് തുടക്കമിട്ട് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ അദ്ധ്യക്ഷന്മാരുടെ ആദ്യയോഗം നടന്നു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷൻ ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി. നിലവിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പൂർത്തീകരിക്കാൻ കളക്ടർ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.ശ്രീകല, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ബി അനിൽകുമാർ, ബിനു ജോൺ, പി.എ അമാനത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |